ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊട്ടിയൂർ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

 



 കൊട്ടിയൂർ : ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് കൊട്ടിയൂർ ഇടവകയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ഭരണഘടന നൽകുന്ന മൗലിക അവകാശങ്ങൾ രാജ്യത്ത് ലംഘിക്കപ്പെടുകയാണെന്ന് പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊട്ടിയൂർ സെൻറ് സെബാസ്റ്റ്യൻ പള്ളി വികാരി ഫാ . സജി പുഞ്ചയിൽ പറഞ്ഞു. അസിസ്റ്റൻറ് വികാരി ഫാ. ബോബി പാലക്കുഴ, ട്രസ്റ്റി മാരായ സാജു മേൽപ്പനാം തോട്ടം, തോമസ് തുമ്പൻ തുരുത്തി, ജയ്സൺ കാക്കരക്കുന്നേൽ, ജിം മാത്യു നമ്പുടാകം, എ കെ സി സി പ്രസിഡണ്ട് ജിൽസ് എം മേക്കൽ, ലാലിച്ചൻ പുല്ലാപ്പള്ളി ബോബി മുണ്ടിയാനി, ഗ്രേസ്സി വെള്ളിയാംമാക്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments