അഹമ്മാദാബാദ് വിമാനദുരന്തം; ഓരോ സെക്കന്റിലും സംഭവിച്ചത് വിശദീകരിച്ച് അന്വേഷണ റിപ്പോർട്ട്

 



ന്യൂഡൽഹി: അഹമ്മദാബാദിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ അപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നു. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം ഇന്ധനവിതരണം നിലച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഇന്ധന വിതരണത്തിനായുള്ള സ്വിച്ച് 'റണ്ണിൽ' നിന്നും ' കട്ട്ഓഫ്' എന്നതിലേക്ക് മാറിയതായാണ് റിപ്പോർട്ടിലുള്ളത്. ഇന്ത്യൻ വ്യോമയാന മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

രാജ്യത്തെ നടുക്കിയ അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് അപകടം നടന്നത് ഇങ്ങനെ...

11:17AM

ന്യൂഡൽഹിയിൽ നിന്നും ഡ്രീംലൈനർ വിമാനം അഹമ്മദാബാദിൽ ലാൻഡ് ചെയ്തു

1:18:38 PM

അഹമ്മദാബാദ് വിമാനത്താവളത്തിലെ ബേ 34ൽ നിന്നും വിമാനം നീങ്ങിത്തുടങ്ങി

1:25:15 PM

ക്രൂ ടാക്‌സി ക്ലിയറൻസ് ആവശ്യപ്പെട്ടതിനെ തുടർന്ന് എയർ ട്രാഫിക് കൺട്രോൾ ക്ലിയറൻസ് നൽകി. ടാക്‌സിവേ R4ലൂടെ റൺവേ 23ൽ പുറപ്പെടലിനായി നിരന്നു നിൽക്കുന്നു

1:32:03 PM

വിമാനം ഗ്രൗണ്ട് കണ്ട്രോളിൽ നിന്നും ടവർ കണ്ട്രോളിലേക്ക് മാറ്റി

1:37:33 PM

വിമാനത്തിന് ടേക്ക് ഓഫ് ക്ലിയറൻസ് ലഭിച്ചു

1:37:37 PM

വിമാനം പറന്നുയരാൻ തുടങ്ങുന്നു

1:38:39 PM

വിമാനം പറന്നുയർന്നു. പറന്നുയരുന്നതിന് അനുസരിച്ച് എയർ/ഗ്രൗണ്ട് സെൻസറുകൾ എയർ മോഡിലേക്ക് മാറിയതായി അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു

Post a Comment

0 Comments