മാനന്തവാടി: ഉല്‍പാദന ചെലവ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആനുപാതികമായ വര്‍ധനവ് പാല്‍വിലയില്‍ ഉണ്ടാവണമെന്ന് മാനന്തവാടി ക്ഷീരസംഘം വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. വയനാട് ജില്ലയിലെ കര്‍ഷകരുടെ പ്രധാന ഉപജീവന മാര്‍ഗമാണ് പശുവളര്‍ത്തല്‍. എന്നാല്‍ തീറ്റവസ്തുക്കളുടെ വിലവര്‍ദ്ധനവ്, കന്നുകാലി ചികിത്സാ ചെലവില്‍ വന്ന ഭീമമായ വര്‍ധന എന്നിവയെല്ലാം ഈ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പാല്‍ ഉല്‍പാദകരായ കര്‍ഷകരുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞ് വരികയാണ്. ഈ സാഹചര്യത്തിന് തെല്ലൊരാശ്വാസം പാല്‍ വിലവര്‍ധനവിലൂടെ നല്‍കാനാവുമെന്ന് യോഗം വിലയിരുത്തി. ക്ഷീരസംഘം പ്രസിഡണ്ട് സണ്ണി ജോര്‍ജിന്റെ അധ്യക്ഷതയില്‍ അമ്പുകുത്തി സെന്റ് തോമസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പൊതു യോഗത്തില്‍ സംഘം സെക്രട്ടറി മഞ്ജുഷ എം.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മില്‍മ വയനാട് പി & ഐ ജില്ല മേധാവി പ്രദീപന്‍ പി പി, മാനന്തവാടി ക്ഷീരവികസന ഓഫീസര്‍ ധന്യകൃഷ്ണന്‍,മില്‍മ എ എം പി ഒ ദിലീപ് ദാസപ്പന്‍, പിടി ബിജു, ഷിബു തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഭാഗത്തിലെ മികച്ച കര്‍ഷകരെ പൊതുയോഗത്തില്‍ ആദരിച്ചു. 1100 ലധികം കര്‍ഷകര്‍ പങ്കെടുത്തു.
0 Comments