കേളകം :ഡി വൈ എഫ് ഐ കേളകം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണോത്സവം 2025 നറുക്കെടുപ്പ് നടന്നു. സി പി ഐ എം കേളകം ലോക്കൽ കമ്മിറ്റി അംഗം സുമേഷ് തത്തുപാറയുടെ അധ്യക്ഷതയിൽ സിപിഐഎം പേരാവൂർ ഏരിയ സെക്രട്ടറിയും കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായ സി .ടി അനീഷ് ഉത്ഘാടനം ചെയ്തു.
സിപിഐഎം കേളകം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി ഷാജി ആശംസ അറിയിച്ചു.നറുക്കെടുപ്പിലൂടെ ലഭിച്ച തുക ഉപയോഗിച്ച് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വീട്ടുകാർക്ക് ഓണക്കിറ്റ് വിതരണം നടന്നു. ഡി വൈ എഫ് ഐ കേളകം മേഖല പ്രസിഡന്റ് അമൽ സജി എന്നിവർ സംസാരിച്ചു. പരിപാടിയിൽ ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ, വാർഡ് മെമ്പർമ്മാർ എന്നിവർ പങ്കെടുത്തു
0 Comments