കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം പാതയിൽ മണ്ണിടിച്ചിൽ

 


കൊട്ടിയൂർ : കൊട്ടിയൂർ ബോയ്സ് ടൗൺ പാൽചുരം ചുരം പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ചെകുത്താൻ തോടിനു സമീപം മുൻപ് മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശത്തിന്റെ തൊട്ടടുത്താണ് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്.മണ്ണും വലിയ പാറയും ആണ് റോഡിലേക്ക് വീണത്.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിൻറെ ഒരു വശത്തേക്ക് മണ്ണ് വീണു എങ്കിലും ഗതാഗതം പൂർണമായി തടസ്സപ്പെട്ടില്ല.രാത്രിയോടെ തന്നെ മണ്ണും പാറയും നീക്കി ഗതാഗതം പൂർണ്ണതയിലാക്കി. മഴ തുടരുന്ന സാഹചര്യത്തിൽ വീണ്ടും പാറക്കൂട്ടങ്ങളും മണ്ണും ചുരത്തിൽ ഇടിയാൻ സാധ്യതയുള്ളതിനാൽ രാത്രികാല യാത്ര പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു

Post a Comment

0 Comments