അമ്പലവയൽ പഞ്ചായത്ത് വനിതകൾക്ക് മുട്ടക്കോഴി വിതരണം ആരംഭിച്ചു

 

അമ്പലവയൽ: അമ്പലവയൽ പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്ക് നൽകുന്ന മുട്ടക്കോഴി വിതരണം ആരംഭിച്ചു. 5-ാം വാർഡിൽ മുട്ടക്കോഴി വിതരണം ചെയ്ത് പഞ്ചായത്ത് വൈ: പ്രസിഡണ്ട് കെ.ഷമീർ വിതരണോൽഘാടനം നിർവ്വഹിച്ചു.സി ഡി എസ്  ചെയർപേഴ്സൺ നിഷ രഘു മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരായ എം സി ദിനൂപ്, കെ ഗണേശൻ, കെ ആർ സുധാകരൻ  എന്നിവർ സംസാരിച്ചു.

Post a Comment

0 Comments