വയനാട് ജില്ലാ ബോഡ്മാൻ ബാഡ്മിന്റൺ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരത്തെ അനുമോദിച്ചു

 

വെള്ളമുണ്ട: വയനാട് ജില്ലാ ബോഡ്മാൻ അസോസിയേഷന്റെ നേതൃത്വത്തിൽ നാഷണൽ മത്സരത്തിനുള്ള ബോൾ ബാഡ്മിന്റൺ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സൽമാൻ ഫാരിസിനെ അനുമോദിച്ചു. വയനാട് ജില്ല പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു.  അധ്യക്ഷത വെള്ളമുണ്ട മോഡൽ എച്ച് എസ് ഹെഡ്മിസ്ട്രെസ് ഷംല ടി.കെ നിർവഹിച്ചു. വയനാട് ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി പി ടി സുഭാഷ്, വി കെ ശ്രീധരൻ മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ കേളോത്ത് സലീം, ഐപി ആലീസ് തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments