പേരാവൂർ: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻറെ നേതൃത്വത്തിൽ ഇരിട്ടി ഉപജില്ലയിലെ വിദ്യാർത്ഥികൾക്ക് വേണ്ടി സ്വദേശ് മെഗാ ക്വിസ് മത്സരം സെന്റ് ജോൺസ് യു.പി സ്കൂൾ തൊണ്ടിയിൽ വച്ച് നടത്തി. വിവിധ സ്കൂളുകളിൽ നിന്ന് ഇരുന്നുറോളം കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനവും സമ്മാനദാനവും ഉപജില്ലാ പ്രസിഡണ്ട് ജാൻസൺ ജോസഫിന്റെ അധ്യക്ഷതയിൽ പേരാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ രാജു ജോസഫ് ഉദ്ഘാടനം ചെയ്തു. ടി.വി ഷാജി, സി .വി കുര്യൻ, മാത്യു ജോസഫ്, എം.പി സുനിൽകുമാർ , വി.കെ ഈസ, ശ്രീകാന്ത് കെ, ടി. വി സജി, എം.വി ധന്യാ, സുമേഷ് കെ, പി. ആർ ശ്രീജിത്ത്, എം. കെ നജ്മ എന്നിവർ നേതൃത്വം കൊടുത്തു
0 Comments