ചെട്ടിയാംപറമ്പ് റബ്ബർ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ റബർ കർഷകസമ്പർക്ക പരിപാടി സംഘടിപ്പിച്ചു




ചെട്ടിയാംപറമ്പ് :ചെട്ടിയാംപറമ്പ് റബ്ബർ കർഷക സംഘത്തിൻ്റെ നേതൃത്വത്തിൽ റബർ കർഷകസമ്പർക്ക പരിപാടിയും വാർഷിക പൊതുയോഗവും നടത്തി. ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാ .സെബാസ്റ്റ്യൻ പൊടിമറ്റം ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് ഐ. ഡി ജോസഫ് അധ്യക്ഷനായിരുന്നു.പി. ബി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി,സിബി മാത്യു പദ്ധതി വിശദീകരണം നടത്തി.കെ ടി തോമസ്, ഡോ. ജോർജ് എബ്രഹാം, പി എൻ പുരുഷോത്തമൻ തുടങ്ങിയവർ സംസാരിച്ചു.

അന്താരാഷ്ട്ര ലങ്കാടി മത്സരത്തിൽ വിജയികളായ ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട എഡ്വിൻ ജോസ് റോബിനെയും,സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടിയ ബെനിറ്റോ ബോബിയെയും ചടങ്ങിൽ ആദരിച്ചു.

Post a Comment

0 Comments