പി പി മുകുന്ദൻ അനുസ്മരണ യോഗം നടന്നു

 

മണത്തണ: പി പി മുകുന്ദൻ അനുസ്മരണ യോഗം നടന്നു. രാവിലെ പി പി മുകുന്ദന്റെ വീട്ടിലെത്തി ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് നേതാക്കൾ വേദിയിലെത്തിയത്. എൻഡിഎ സംസ്ഥാന വൈസ് ചെയർമാൻ എ എൻ രാധാകൃഷ്ണൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ബി ജെ പി കണ്ണൂർ സൗത്ത് ജില്ല പ്രസിഡണ്ട് ബിജു എളക്കുഴി അധ്യക്ഷനായി.  ബിജെപി സംസഥാന വക്താവ് ടി പി ജയചന്ദ്രൻ മാസ്റ്റർ, ബി ജെ പി നാഷണൽ കൗൺസിൽ അംഗം പി കെ വേലായുധൻ, ബി ജെ പി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറിമാരായ എം ആർ സുരേഷ്, അഡ്വ. ഷിജി ലാൽ, നേതാക്കളായ സത്യപ്രകാശ്, എൻ ഹരിദാസ്, വി വി ചന്ദൻ, പഞ്ചായത്ത് മെമ്പറും മണ്ഡലം പ്രസിഡണ്ടുമായ ബേബി സോജ, ജില്ല സെക്രട്ടറി പി ജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments