കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള സ്കൂൾ കായികമേളക്ക് തുടക്കമായി

 

കേളകം: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ കായികമാമാങ്കം 'സ്പ്രിന്‍റ് & സ്പിരിറ്റ് 2K25' ന് തുടക്കമായി. ഇന്‍റര്‍നാഷണൽ റഫറിയും മലബാർ സ്കൂൾ സ്പോർട്സ് കോർഡിനേറ്ററുമായ ടി വി അരുണാചലം മേള ഉദ്ഘാടനം ചെയ്യുകയും ഒളിമ്പിക് ടോർച്ച് തെളിയിക്കുകയും ചെയ്തു. പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ്, മദര്‍ പിടിഎ പ്രസിഡണ്ട് ബിനിത രമേശന്‍, പിടിഎ വൈസ് പ്രസിഡണ്ട് വിനോദ് കുമാർ ടി ബി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധി ഇ പി ഐസക്, ഹെഡ്മാസ്റ്റർ എം വി മാത്യു, ഫിസിക്കൽ എജുക്കേഷൻ ടീച്ചർ ബിബിൻ ആന്റണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ ഹൗസുകൾ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്, റെഡ്ക്രോസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ വർണ്ണാഭമായ മാർച്ച് ഫാസ്റ്റോടു കൂടിയാണ് മേളയ്ക്ക് തുടക്കം കുറിച്ചത്. വിവിധ മത്സരങ്ങളിലായി നിരവധി കായിക പ്രതിഭകൾ മാറ്റുരച്ചു. 

Post a Comment

0 Comments