മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു, ഇപ്പോഴത്തേത് പേരാവൂരിന്റെ പ്രസിഡന്റും': പരിഹാസവുമായി കൊടിക്കുന്നിൽ സുരേഷ്‌

 



തിരുവനന്തപുരം: കെപിസിസി യോഗത്തിൽ സണ്ണി ജോസഫിനെ പരിഹസിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

'മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണെന്നായിരുന്നു പരിഹാസം.

ഇതിനിടെ ഒരു മാസത്തെ പര്യടന പരിപാടികൾ വിശദീകരിച്ച് സണ്ണി ജോസഫ് കൊടിക്കുന്നിലിന് മറുപടിയും നല്‍കി. അതേസമയം പരാമർശങ്ങൾ പിൻവലിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടതോടെ കൊടിക്കുന്നിൽ പിൻവലിച്ചു.

സണ്ണി ജോസഫ് തന്റെ മണ്ഡലംകൂടിയായ പേരാവൂരിൽ കൂടുതൽ സമയവും കേന്ദ്രീകരിക്കുന്നു എന്നതായിരുന്നു കൊടുക്കുന്നിൽ സുരേഷ് എംപിയുടെ പരിഹാസത്തിന് കാരണം. അതിന് ഉപയോഗിച്ച വാക്കുകളായിരുന്നു 'മുൻ അധ്യക്ഷൻ കണ്ണൂരിന്റെ കെപിസിസി പ്രസിഡന്റായിരുന്നു, ഇപ്പോഴത്തെ പ്രസിഡന്റ് പേരാവൂരിന്റെ പ്രസിഡന്റാണ് എന്നത്.

എന്നാൽ വൈകാരികമായിട്ടായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. കഴിഞ്ഞ ഒരു മാസത്തിനിടെ അദ്ദേഹം പോയ ജില്ലകളുടെ കണക്കും ദൂരവും ഒക്കെ നിരത്തിയായിരുന്നു മറുപടി. ഇതോടെയാണ് ചില നേതാക്കൾ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കൊടിക്കുന്നിലിനോട് ആവശ്യപ്പെട്ടത്. പിന്നാലെ പരാമർശങ്ങൾ പിൻവലിക്കുകയും ചെയ്തു

Post a Comment

1 Comments

  1. KPCC പ്രസിഡണ്ട് ആണെങ്കിലും അദ്ദേഹം പേരാവൂരിൻ്റെ MLA യും കൂടി ആണ്. നിങ്ങളെപോലെയല്ല. താൻ അധികം പരിഹസിക്കണ്ട. ഒരു MLA ജനങ്ങളുടെ സേവകനാണ്. ഉമ്മൻ ചാണ്ടിയെ ഓർമയില്ലേ? തനിക്ക്. കണ്ടു പഠിക്ക്

    ReplyDelete