കേളകം:സൗഹൃദത്തിന്റെ മധുരം പകർന്നു കേളകത്തു ഓണം സൗഹാർദ്ദ സംഗമ സദസ്സ് നടത്തി .മലയോരത്തിന്റെ ഒരുമയുടെ പ്രതീകമായി സമൂഹത്തിന്റെ വിവിധ തുറകളിലെ പ്രമുഖർ പങ്കെടുത്ത സംഗമം പ്രസ്സ് ഫോറം മീഡിയ സെന്ററിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തി.കേളകം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഇതിയാസ് താഹ മുഖ്യ പ്രഭാഷണം നടത്തി. പ്രസ് ഫോറം പ്രസിഡണ്ട് കെ.എം.അബ്ദുൽ അസീസ് അദ്യക്ഷത വഹിച്ചു.വൈസ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് അഡ്വ.പി.വി. ജോസ്, എസ്.എൻ .ഡി.പി.ഇരിട്ടി യൂനിയൻ പ്രസിഡണ്ട് കെ.വി.അജി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം പഞ്ചായത്ത് യൂനിറ്റ് പ്രസിഡണ്ട് എം.എസ്.തങ്കച്ചൻ, സിക്രട്ടറി കെ.പി. സി ബി, യുനൈറ്റഡ് മർച്ചൻ്റ് ചേമ്പർ കൊച്ചിൻ രാജൻ, കെ.വി.വി.ഇ.എസ് മുൻ മേഖല പ്രസിഡണ്ട് ജോർജുകുട്ടി വാളുവെട്ടിക്കൽ, ഫെയർട്രേയിഡ് അലയൻസ് കേരള സംസ്ഥാന സെക്രട്ടറി തോമസ് കളപ്പുര, ജെസി ഐ കേളകം ചാപ്റ്റർ പ്രസിഡൻറ് ജിൽസ് വർഗ്ഗീസ്, ഇൻ്റിമേറ്റ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ ,പാലിയേറ്റീവ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ.ഇ.പവിത്രൻ ഗുരുക്കൾ, കേളകം എസ്.ഐ.വർഗീസ് തോമസ്,കെ.എസ്.ഇ.ബി ഓവർസിയർ തെങ്ങും പള്ളി ജോഷി , പി.പി.നാണു മാസ്റ്റർ, മാധ്യമ പ്രവർത്തകരായ ജോയി ജോസഫ്, സജീവ് നായർ, എം.ജെ റോബിൻ ,ഷെറിൻ തുടങ്ങിയവർ സംസാരിച്ചു .
0 Comments