പാലക്കാട്: പാലക്കാട് പുതുനഗരത്ത് വീടിനകത്ത് പൊട്ടിത്തെറി. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിതെറി ഉണ്ടായത്. സഹോദരങ്ങളായ ശരീഫ്, ഷഹാന എന്നിവർക്ക് പരിക്കേറ്റു. പന്നിപടക്കമാണ് പൊട്ടിതെറിച്ചതെന്ന് പൊലീസ് അറിയിച്ചു.
ഇന്ന് ഉച്ചക്കായിരുന്നു സംഭവം. വീടിനകത്ത് സൂക്ഷിച്ചിരുന്ന പന്നിപടക്കം പൊട്ടിതെറിക്കുകയായിരുന്നു. ഷഹാനയുടെ ഭർത്താവിൻ്റെ ബന്ധു മരിച്ച ചടങ്ങിനായാണ് സഹോദരൻ ശരീഫ് ഈ വീട്ടിൽ എത്തിയത്. ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ശരീഫ്, ഷഹാന എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ശരീഫിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. ഷഹാന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
0 Comments