തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസ്സൻകുട്ടിക്ക് 67 വർഷം തടവുശിക്ഷയും 122000 രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം ചാക്കക്ക് സമീപം അച്ഛനമ്മമാർക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന ഹൈദരാബാദ് സ്വദേശിയായ നാടോടി വിദ്യാർത്ഥിയെയാണ് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഢിപ്പിച്ച ശേഷം കൊലപ്പെടുത്തിയത് ശ്രമിച്ചത്. തിരുവനന്തപുരം ഇടവ സ്വദേശി ഹസ്സൻകുട്ടിയെ തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി നേരത്തെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2024 ഫെബ്രുവരി 18ന് അർദ്ധരാത്രിയാണ് കേസിനാസ്പദമായ സംഭവം. കേസിൽ ഒരു വർഷം പിന്നിടുമ്പോഴാണ് വിധി വരുന്നത്.
0 Comments