ശബരിമല സ്വർണ്ണപ്പാളി വിവാദം; ആരാണോ തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ

 



തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ പ്രതികരിച്ച് എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ. ആരാണോ തട്ടിപ്പ് നടത്തിയത് ദേവസ്വം ബോർഡിൻ്റെ വിജിലൻസ് അത് കണ്ടെത്തുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തി ശക്തമായിട്ടുള്ള നടപടി സ്വീകരിക്കും. ശബരിമല ക്ഷേത്രത്തെ ദുരുപയോഗം ചെയ്യാൻ ആരെയും സർക്കാർ അനുവദിക്കില്ലെന്നും ഒരു വിശ്വാസികൾക്കും തടസ്സം ഉണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കില്ലെന്നും ഇ പി ജയരാജൻ കൂട്ടിച്ചേര്‍ത്തു. ആഗോള അയ്യപ്പ സംഗമത്തെ ലക്ഷ്യമിട്ടുകൊണ്ടാണ് പോറ്റിയെ ഉപയോഗിച്ച് ഹീനമായ കാര്യങ്ങൾ ചെയ്തത്. ഗൂഢാലോചനയുണ്ടോ എന്നതും കണ്ടെത്തുമെന്നും ഇ പി ജയരാജൻ വ്യക്തമാക്കി

Post a Comment

0 Comments