വനിതാ ഏകദിന ലോകകപ്പ്; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 88 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം



 കൊളംബൊ: വനിതാ ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ 248 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 43 ഓവറില്‍ 159ന് റണ്‍സിന് എല്ലാവരും പുറത്തായി. 81 റണ്‍സ് നേടിയ സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ദീപ്തി ശര്‍മ, ക്രാന്തി ഗൗത് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്. സ്നേഹ് റാണ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് വേണ്ടി ഹര്‍ലീന്‍ ഡിയോള്‍ 46 റണ്‍സെടുത്ത് ടോപ് സ്‌കോററായി. റിച്ച ഘോഷ് (പുറത്താവാതെ 35), ജമീമ റോഡ്രിഗസ് (32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ദിയാന ബെയ്ഗ് നാല് വിക്കറ്റെടുത്തു. സാദിയ ഇഖ്ബാല്‍, ഫാത്തിമ സന എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

പതിഞ്ഞ തുടക്കമായിരുന്നു പാകിസ്ഥാന്. നാലാം ഓവറില്‍ തന്നെ ഓപ്പണര്‍ മൂനീബ അലിയുടെ (2) വിക്കറ്റ് പാകിസ്ഥാന് നഷ്ടമായി. റണ്ണൗട്ടാവുകയായിരുന്നു മൂനീബ. പിന്നാലെ സഹ ഓപ്പണര്‍ സദഫ് ഷമാസും (6) മടങ്ങി. ക്രാന്തിയുട പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് ഷമാസ് മടങ്ങുന്നത്. അടുത്ത ആലിയ റിയാസിന്റെ (2) ഊഴമായിരുന്നു. ഇത്തവണ ക്രാന്തിയുടെ തന്നെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ദീപ്തിക്ക് ക്യാച്ച്. ഇതോടെ മൂന്നിന് 26 എന്ന നിലയിലായി പാകിസ്ഥാന്‍. നതാലിയ പെര്‍വൈസ് (33) - സിദ്ര സഖ്യം 69 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചച്. എന്നാല്‍ പര്‍വൈസ് പുറത്തായതോടെ പാകിസ്ഥാന്‍ തകര്‍ന്നു. സിദ്രാ നവാസാണ് (154) രണ്ടക്കം കണ്ട മറ്റൊരു താരം.

Post a Comment

0 Comments