ആദ്യ ഹോം മാച്ചിന് ടിക്കറ്റ് നിരക്കിൽ വമ്പൻ ഇളവ് പ്രഖ്യാപിച്ച് തിരുവനന്തപുരം കൊമ്പൻസ്. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ഞായറാഴ്ച കണ്ണൂരുമായി നേടക്കുന്ന ആദ്യ മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലാണ് തിരുവനന്തപുരം കൊമ്പൻസ് ഇളവ് പ്രഖ്യാപിച്ചത്. ഈ മത്സരത്തിനുള്ള ടിക്കറ്റ് നിരക്കിൽ 201 രൂപയുടെ ഇളവാണ് കൊമ്പൻസ് മാനേജ്മെന്റ് പ്രഖ്യാപിച്ചത്.
300 രൂപയുടെ ടിക്കറ്റ് 99 രൂപയ്ക്കാണ് തലസ്ഥാനത്തെ ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കുക. ഇതാണ് കളിയെന്ന തിരുവനന്തപുരം കൊമ്പൻസിന്റെ ടാഗ് ലൈൻ അന്വർഥമാക്കിയാണ് ആദ്യ മത്സരത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഇങ്ങനെയാരു വമ്പൻ ഇളവ് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്.സൂപ്പർ ലീഗ് കേരളയുടെ ഒന്നാം സീസണിൽ ഏറ്റവും അധികം ആരാധകർ എത്തിയത് കൊമ്പൻമാരുടെ കളി കാണാനാണ്.
ആദ്യ സീസണിൽ ഒപ്പം നിന്ന ആരാധകർക്കുള്ള ബംബർ സമ്മാനമാണ് ഈ ഇളവെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. ഇന്ന് വൈകിട്ട് ആറു മണി മുതൽ ഓൺലൈനിലൂടെ ടിക്കറ്റ് എടുക്കുന്നവർക്ക് ഈ ഇളവ് ലഭിച്ച് തുടങ്ങും.
0 Comments