ആഗോള അയ്യപ്പ സംഗമം: ഉറപ്പ് ലംഘിച്ച് ദേവസ്വം ബോർഡ്, ഇവന്‍റ് മാനേജ്മെന്‍റിന് 3 കോടി നൽകി

 



തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി 3 കോടി രൂപ ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന് നൽകിയെന്ന വിവരം പുറത്ത്. ദേവസ്വം ഫണ്ടിൽ നിന്ന് മുൻകൂറായാണ് തുക അനുവദിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് കോടതിയിൽ അറിയിച്ചത്. മുഴുവൻ തുകയും സ്പോൺസർമാരിൽ നിന്നാണെന്നും പറഞ്ഞിരുന്നു. 45 ദിവസത്തിനകം വരവ് ചെലവ് കണക്കുകൾ കോടതിയെ ബോധിപ്പിക്കാനും കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ അയ്യപ്പ സംഗമത്തിൻ്റെ നടത്തിപ്പിനായി 3 കോടി രൂപ നൽകിയെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. സ്പോൺസർമാരിൽ നിന്ന് പണം കിട്ടുന്ന മുറയ്ക്ക് തിരിച്ച് വക്കുമെന്നാണ് ദേവസ്വം ബോർഡിൻ്റെ വിശദീകരണം. ഇത്തരത്തിൽ പണം ചെലവിടാൻ ബജറ്റ് വ്യവസ്ഥയുണ്ടെന്ന് ദേവസ്വം ബോർഡ് പറയുന്നു. ഊരാളുങ്കലിന്റെ ഇവന്റ് മാനേജ്മെൻ്റ് കമ്പനിക്ക് നൽകേണ്ടത് 8.2 കോടിയാണ്. 3 കോടി ദേവസ്വം കമ്മീഷണർ അനുവദിച്ചത് ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരമാണ്

Post a Comment

0 Comments