കണ്ണൂർ:എല്ലാ വാർഡിലും വായനശാലയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയിലെ പാട്യം പഞ്ചായത്ത് സമ്പൂർണ ഗ്രന്ഥശാല പഞ്ചായത്തായി പ്രഖ്യാപിച്ചു. പാട്യം പഞ്ചായത്തിന്റെയും വായനശാലകളുടെയും സഹകരണത്തോടെ പീപ്പിൾസ് മിഷന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പത്രപ്രവർത്തകനും എഴുത്തുകാരനുമായ പി സായ്നാഥ് ഉദ്ഘാടനം ചെയ്തു. സമ്പൂർണ വായനശാല പഞ്ചായത്ത് പ്രഖ്യാപനം പീപ്പിൾസ് മിഷൻ ചെയർമാൻ ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു. ലൈബ്രറികളുടെ എണ്ണം വർധിപ്പിക്കുക എന്നതിനൊപ്പം വായന, വിനോദം, കൂട്ടായ്മ എന്നിവ ജനങ്ങളുടെ അവകാശങ്ങളാണെന്ന കാഴ്ചപ്പാടിനാണ് പ്രാധാന്യമെന്ന് എം പി പറഞ്ഞു.
ശ്രീധരൻ മാസ്റ്റർ സാംസ്ക്കാരിക നിലയത്തിനുള്ള പുസ്തകങ്ങൾ ഖാദി ബോർഡ് ചെയർമാൻ പി ജയരാജൻ കൈമാറി. പഞ്ചായത്ത് സമഗ്ര വയോജന സുസ്ഥിര രേഖ പ്രകാശനം റെയ്ഡ്ക്കോ ചെയർമാൻ എം സുരേന്ദ്രൻ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എൻ വി ഷിനിജ അധ്യക്ഷയായി. ജില്ല പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി പ്രദീപ് കുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ, പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ, പ്രമോദ് വെള്ളച്ചാൽ, ഡോ. എം. സുർജിത്ത്, അഡ്വ. വി പ്രദീപൻ, കെ സുരേന്ദ്രൻ മാസ്റ്റർ, യു.പി.ശോഭ, ടി സുജാത, ശോഭ കോമത്ത്, പി റോജ, എം.സി രാഘവൻ, എ പ്രദീപൻ, പി കെ ദിവാകരൻ, കെ പൂർണിമ, എം പ്രകാശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കീഴല്ലൂർ, പേരാവൂർ പഞ്ചായത്തുകളുടെ സമ്പൂർണ വായനശാല പ്രഖ്യാപന പരിപാടിയും എഴുത്തുകാരൻ പി സായ്നാഥ് ഉദ്ഘാടനം ചെയ്തു.
0 Comments