ഗാന്ധി ജയന്തി ദിനാചാരണം;ഗാന്ധിജി ഉയര്‍ത്തിയ മൂല്യങ്ങള്‍ വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

 


ഗാന്ധിജി ഉയര്‍ത്തിയ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ഗാന്ധിയൻ ദർശനകളും മൂല്യങ്ങളും വിദ്യാര്‍ഥികള്‍ അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂന്നി രാജ്യത്തിന് വേണ്ടി പോരാടുന്നവരാണം വിദ്യാര്‍ഥികള്‍. സ്വാതന്ത്യം, സമാധാനം, മതനിരപേക്ഷത, അഹിംസ ഉള്‍പ്പെടെയുള്ള മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ വിദ്യാഭ്യാസത്തിലൂടെ സാധ്യമാകണമെന്നും മന്ത്രി പറഞ്ഞു.

സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസിലെ എന്‍ എസ് എസ് യൂണിറ്റിന്റെ സഹകരത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. പി വിനീഷ് അധ്യക്ഷനായി. 'പരിസ്ഥിതിയുടെ സൂക്ഷ്മദര്‍ശനം' എന്ന വിഷയത്തില്‍ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് ഫിസിക്‌സ് പ്രൊഫ. എം.കെ സതീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 

സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ വിനയ റോസ്, പ്രധാനധ്യാപിക സിസ്റ്റര്‍ റോഷ്നി മാനുവല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ മത്തായി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.ജി ആശ, സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ഷിബു ഫര്‍ണാണ്ടസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ടി.എം സ്വപ്ന, എന്‍ എസ് എസ് ടീം ലീഡര്‍ കെ.കെ വേദ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി. 

Post a Comment

0 Comments