ചൂണ്ടക്കൊല്ലിയിലേക്കുള്ള കോൺക്രീറ്റ് റോഡ് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു




പുൽപ്പള്ളി ടൗണിന്റെ ഹൃദയഭാഗത്തുനിന്ന് ചൂണ്ടക്കൊല്ലിയിലേക്കുള്ള കോൺക്രീറ്റ് റോഡ് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട്  ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.

കോടതി വ്യവഹാരങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ ദീർഘകാലമായി അത്യന്തം ശോചനീയമായി കിടന്നിരുന്ന റോഡ് ആണിത്.ഈ റോഡ് പുതുക്കി പണിയാത്തതിന്റെ പേരിൽ വ്യാപാരി സമൂഹം ഗ്രാമ പഞ്ചായത്തിനെതിരെ പ്രത്യക്ഷ സമരം വരെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഇപ്പോൾ തടസ്സങ്ങളെല്ലാം നീങ്ങി എട്ടിഞ്ചിലധികം കനത്തിൽ വളരെ മനോഹരമായി കുറ്റമറ്റ  രീതിയിൽ റോഡിൻ്റെയും, ഓടയുടെയും പണികൾ വൃത്തിയായി തീർത്തിരിക്കുകയാണ്.റോഡ് തുറന്നു കൊടുത്തതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് വ്യാപാരികൾ ടൗണിൽ മധുരപലഹാരം വിതരണം ചെയ്യുകയുണ്ടായി.

വാർഡ് മെമ്പർ ശോഭന സുകു അധ്യക്ഷത വഹിച്ച യോഗത്തിൽ ജനപ്രതിനിധികളായ ജോമറ്റ് മാസ്റ്റർ,എം.ടി.കരുണാകരൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ മാത്യു മത്തായി ആതിര,അജിമോൻ. കെ.എസ്.എന്നിവർ പ്രസംഗിച്ചു.ജോസ് കുന്നത്ത്, ഷാജിമോൻ പി.എ,ഷിബിൻ വി.കെ,കെ.ജോസഫ്, വേണുഗോപാൽ,പ്രസന്നകുമാർ,പ്രഭാകരൻ,വിജയൻ.പി. ആർ,ബാബു സി.കെ,ലിയോ ടോം,സിംസൺ,ജിനേഷ് ,ജോസഫ്.പി.വി,ലിജോ തോമസ്, ടോമി.പി.സി,രാമകൃഷ്ണൻ, മുജീബ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments