കൽപ്പറ്റ : 2025 ഒക്ടോബർ 13 മുതൽ 15 വരെ തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൻ്റെ ആതിഥേയത്വത്തിൽ എം.കെ. ജിനചന്ദ്രൻ മെമ്മോറിയൽ വയനാട് ജില്ല സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന വയനാട് റവന്യൂ ജില്ല സ്കൂൾ കായികോത്സവത്തിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ ഇൻചാർജ് കൂടിയായ എ.ഡി.എം. ദേവകി കെ നിർവഹിച്ചു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ടി. മണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൺവീനർ ശ്രീജിത്ത് വാകേരി സ്വാഗതവും തരിയോട് ജി. എച്ച്. എസ്. എസ്. പ്രിൻസിപ്പാൾ രാധിക എം. നന്ദിയും പറഞ്ഞു. പി.ടി.എ. പ്രസിഡൻറ് ബെന്നി മാത്യു, എസ്.എം.സി. ചെയർമാൻ മുസ്തഫ വി., ഹെഡ്മിസ്ട്രസ് ഉഷ കുനിയിൽ, സീനിയർ അസിസ്റ്റന്റ് മറിയം മഹമൂദ് സി. പി., വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് ശ്രീനിവാസൻ സി.ആർ.ക്ലർക്ക്മാരായ ബിപുൽ ഒ.ബി, സതീഷ് എം.ജി. എന്നിവർ സംവദിച്ചു.
0 Comments