കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രവർത്തക സംഗമവും സെമിനാറും നടത്തി

 



മാനന്തവാടി:ഗാന്ധി ജയന്തി ദിനത്തിൽ കെസിബിസി മദ്യവിരുദ്ധ സമിതി മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ദ്വാരക പാസ്റ്റർ സെൻ്ററിൽ ലഹരി വിരുദ്ധ പ്രവർത്തക സംഗമവും സെമിനാറും നടത്തി.  സെമിനാറിൽ രൂപത ജനറൽ സെക്രട്ടറി  മാത്യു ആര്യ പള്ളി അധ്യക്ഷത വഹിച്ചു.  ഡോ. സിസ്റ്റർ ലിസ് മാത്യു സെമിനാർ ഉദ്‌ഘാടനം നിർവഹിച്ചു. തുടർന്ന് മദ്യവും മറ്റു ലഹരി വസ്തുക്കളും വ്യക്തികളിൽ സ്വാധീനം ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഡോ. ​​ലിസ് മാത്യു, രൂപത ഡയറക്ടർ ഫാ സണ്ണി മഠത്തിൽ എന്നിവർ ക്ലാസ് നയിച്ചു. തുടർന്ന് മദ്യവിരുദ്ധ പ്രവർത്തകൻ  സുനിൽ ജോർജ് സാർ മദ്യാസക്തരെ കണ്ടെത്തി അവർക്ക് വേണ്ട പരിചരണം നൽകേണ്ടതിനെക്കുറിച്ചും AA കൂട്ടായ്മകൾ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ് നയിച്ചു.  മരിയ ഇഞ്ചക്കാലായിൽ ,രൂപതാ പ്രസിഡൻ്റ്  വി.ഡി.രാജു, സിസ്റ്റർ സ്റ്റാർലിൻ എസ്.എച്ച്, ലാലി നടവയൽ, രൂപതാ വൈസ് പ്രസിഡൻ്റ് ലില്ലി പെരുമ്പനാനിക്കൽ,  സി.ടി ജേക്കബ് എന്നിവർ പ്രസംഗിച്ചു. മദ്യ വിരുദ്ധ സമിതി രൂപതാ എക്‌സികുട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി.

Post a Comment

0 Comments