മാനന്തവാടി: മാനന്തവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട്സ്& ഗൈഡ്സ് യൂനിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി.
ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച റാലി വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് ലഹരി വിരുദ്ധ പ്ലാക്കാർഡുകളേന്തി നഗരം ചുറ്റി റാലി ബസ് സ്റ്റാൻഡ് പരിസരത്ത് എത്തുകയും ബസ് സ്റ്റാൻഡിൽ വെച്ച് എൻ.എസ്. എസ് വിദ്യാത്ഥികൾ ഫ്ലാഷ് മോബ് നടത്തുകയും ചെയ്തു.
സ്കൂൾ പ്രിൻസിപ്പാൾ പി സി തോമസ്, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ അജീഷ് എ.പി, സിവിൽ എക്സൈസ് ഓഫീസർ പ്രണവ് ടി.ആർ, ജോബിഷ്, സ്കൗട്ട്സ് മാസ്റ്റർ ഇൻ ചാർജ് റഷീദ് കെ, ഗൈഡ്സ് ക്യാപ്റ്റൻ ബിന്ദു കെ വർക്കി, അധ്യാപകരായ ബാബുരാജ് വി.കെ, അരവിന്ദൻ പി.പി, ഷജ്ന എൻ.സി എന്നിവർ നേതൃത്വം നൽകി.
0 Comments