അമ്പലവയൽ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചു

 



അമ്പലവയൽ:- അമ്പലവയൽ ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷി കലോൽസവം സംഘടിപ്പിച്ചു.സർഗോൽസവം എന്ന പേരിൽ സംഘടിപ്പിച്ച കലാവിരുന്നിൽ 100 ഓളം കുട്ടികൾ പങ്കെടുത്തു.സർഗോൽസവം ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡണ്ട്  കെ ഷമീറിൻ്റെ അദ്ധ്യക്ഷതയിൽ  സി കെ ഹഫ്സത്ത് ഉൽഘാടനം ചെയ്തു. സീതവിജയൻ ,അമ്പിളി സുധി, ഗ്ലാഡിസ് സക്കറിയ, ജെസ്സി ജോർജ്, എം .യു ജോർജ്, വി.വി രാജൻ, അബ്ദുൾ ജലീൽ  എന്നിവർ ആശംസകൾ അർപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീജ ബാബു സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ റാണി മാത്യു നന്ദിയും പറഞ്ഞു. 

പരിപാടിയിൽ പങ്കെടുത്തവർക്കെല്ലാം സമ്മാനം വിതരണം ചെയ്തു. ബഡ്സ് സ്ക്കൂൾ കുട്ടികളും മറ്റു ഭിന്നശേഷിക്കാരും പങ്കെടുത്തു

Post a Comment

0 Comments