സ്വര്‍ണ്ണപ്പാളി വിവാദം ;കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ഗവൺമെൻ്റും ശ്രമിക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

 



കണിച്ചാർ:ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദം കുറ്റക്കാരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡും ഗവൺമെൻ്റും ശ്രമിക്കണമെന്ന് എസ്. എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശബരിമലയിലും തിരുവിതാംകൂർ ദേവസ്വം ബോർഡിലും മോഷണം തുടങ്ങിയിട്ട് ഒരുപാട് കാലമായി ശബരിമലയിൽ ഇപ്പോൾ നടന്നത് അഴിമതിയാണ് ആഗോളതലത്തിൽ കള്ളത്തരം കണ്ടുപിടിക്കാൻ ആഗോള അയ്യപ്പ സംഗമം ഒരു നിമിത്തമായി മാറിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.ആരുടെ കാലത്ത് ആര് എപ്പോൾ ചെയ്തു എന്നത് കണ്ടുപിടിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.കണിച്ചാർ ഡോക്ടർ പൽപ്പു മെമ്മോറിയൽ യുപി സ്കൂളിന്റെ പുതിയ കെട്ടിടത്തിന് നിർമ്മാണ പ്രവർത്തി സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ. ദേവസ്വം സെക്രട്ടറി അരിയാക്കണ്ടി സന്തോഷ് എസ്എൻഡിപി ഇരിട്ടി യൂണിയൻ പ്രസിഡണ്ട് പി. എൻ ബാബു,സെക്രട്ടറി കെ വി അജി,രാമകൃഷ്ണൻ മുളക്കെക്കുടി,രാജേന്ദ്ര പ്രസാദ്,സ്കൂൾ പ്രധാന അധ്യാപിക മായ മറ്റ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments