സ്വർണപ്പാളി വിവാദത്തിനിടെ അടിയന്തര യോഗം ചേരാൻ ദേവസ്വം ബോർഡ്

 



തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിനിടെ ദേവസ്വം ബോർഡ് അടിയന്തര യോഗം ചേരും. നാളെ തിരുവനന്തപുരത്താണ് യോഗം ചേരുക. അജണ്ട നിശ്ചയിക്കാതെയുള്ള അനൗദ്യോഗിക യോഗമാണ് ചേരുന്നത്. ശബരിമല മേൽശാന്തി അഭിമുഖം നാളെയും മറ്റന്നാളുമായി ബോർഡിൽ നടക്കുന്നുണ്ട്.

അതേസമയം, സ്വർണപ്പാളി വിവാദം ഉദ്യോഗസ്ഥ വീഴ്ചയാണെന്നാണ് തിരുവിതാംകൂർ ദേവസ്വത്തിന്റെ നിലപാട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബോർഡ് ഉടൻ കോടതിയെ സമീപിക്കും. 2019ൽ പാളികൾ സ്‌പോൺസർക്ക് കൈമാറിയതിൽ വീഴ്ചയുണ്ടായെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ഉദ്യോഗസ്ഥ തല വീഴ്ചയാണെന്ന് കുറ്റപ്പെടുന്ന ബോർഡ് രജിസ്റ്ററുകളെല്ലാം കൃത്യമാണെന്നും അവകാശപ്പെടുന്നു.

2020ലും ദ്വാരപാലക ശിൽപ പാളി സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോകാൻ ശ്രമിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.

Post a Comment

0 Comments