ന്യൂഡൽഹി: ഡൽഹി എൻഎസ്എസ് സംഘടിപ്പിച്ച വിജയദശമി പരിപാടിയിൽ രാഷ്ട്രം മുഖ്യം എന്ന പ്രസ്താവന ആവർത്തിച്ച് ശശി തരൂർ എംപി. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതി എന്നതാണ് തന്റെ നിലപാടെന്നാണ് തരൂർ പറഞ്ഞത്.
18 വർഷം പഠിച്ച ശേഷമാണ് താൻ ഇതെല്ലാം പറയുന്നത്. ഇതിൽ ആരെല്ലാം തനിക്കൊപ്പമുണ്ടെന്ന് അറിയില്ല എന്നും തരൂർ പറഞ്ഞു. പരിപാടിയിൽ സംസ്ഥാന സർക്കാരിന്റെ കടമെടുപ്പിനെയും തരൂർ വിമർശിച്ചു. പലിശ പോലും നൽകാനാവാതെ കടം വാങ്ങൽ തുടരുന്നു എന്നാണ് വിമർശനം.
കടമെടുത്ത് പലിശ പോലും അടക്കാനാകാതെ വികസന പ്രവർത്തനം നടത്തിയിട്ട് എന്ത് കാര്യം? നിക്ഷേപം കൊണ്ടുവന്ന് തൊഴിലവസരം ഉണ്ടാക്കണം. മാറ്റത്തിനായി കേൾക്കുകയും പഠിക്കുകയും ചെയ്യുന്ന സർക്കാർ വേണം. എല്ലാം രാഷ്ട്രീയവത്കരിക്കുന്നത് സംസ്ഥാനത്തിന് ഉചിതമല്ലെന്നും പൊതു പ്രവർത്തകർ സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തിക്കണം എന്നും തരൂർ പറഞ്ഞു
0 Comments