ന്യൂ ഡൽഹി: ഡൽഹിയിലെ സമയ്‍പൂർ ബദ്‌ലിക്ക് സമീപം മദ്യം നൽകിയ ശേഷം 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. രാജാ വിഹാറിൽ ബാർബർ ഷോപ്പ് നടത്തുന്ന നരോട്ടം എന്ന നേത (28), സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന, ഋഷഭ് ഝ (26) എന്നിവരാണ് പ്രതികളെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
ശനിയാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. പ്രതികൾ രണ്ടുപേരും ചേർന്ന് ഇരയുടെ വീട്ടിൽ കയറി നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

0 Comments