വീണുകിട്ടിയ പണവും രേഖകളും ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി അൻസൽന ജലീൽ

 



കേളകം: നഷ്ടപ്പെട്ട പണവും വിലപ്പെട്ട രേഖകളും ഉടമസ്ഥനെ ഏൽപ്പിച്ച് മാതൃകയായി അടക്കാത്തോട് സ്വദേശി അൻസൽന ജലീൽ. ഇന്ന് രാവിലെയാണ് ശാന്തിഗിരി സ്വദേശിനി ജിഷ പുതുവിള കിഴക്കേതിലിന്റെ 19000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. 

രാവിലെ കേളകത്തേക്ക് പോകാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ് സ്റ്റാന്റിൽ നിന്നും പണവും രേഖകളും അടങ്ങിയ പേഴ്സ് അൻസൽന ജലീലിന് വീണുകിട്ടുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ പണമടങ്ങിയ പേഴ്സ് ജിഷയുടെ സഹോദരൻ പ്രസാദിനെ ഏൽപ്പിക്കുകയായിരുന്നു

Post a Comment

0 Comments