വിയോഗസമയത്ത് മോഹൻലാലും ഭാര്യയും കൊച്ചിയിൽ ഉണ്ടായിരുന്നു. മമ്മൂട്ടി മോഹൻലാലിന്റെ വീട്ടിലെത്തി. മോഹൻലാലിന്റെ അമ്മയുടെ മൃതദേഹം വൈകിട്ട് വരെ കൊച്ചിയിലെ വീട്ടിൽ വയ്ക്കും. രാത്രി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മുടവൻമുകളിലെ വീട്ടിൽ സംസ്കാര ചടങ്ങ് നാളെ രാവിലെ നടക്കും. റോഡ് മാർഗമാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുക.
കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണ് മറ്റൊരു മകൻ.

0 Comments