കൊച്ചി : രാഹുകാലം കഴിയാതെ ഓഫീസിൽ കയറില്ലെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ചെയർപേഴ്സൺ നിലപാടെടുത്തതോടെ മുക്കാൽ മണിക്കൂറോളം കാത്ത് നിന്ന് ഉദ്യോഗസ്ഥരും പാർട്ടിപ്രവർത്തകരും. പെരുമ്പാവൂർ നഗരസഭയിലെ പുതിയ ചെയർപേഴ്സൺ യുഡിഎഫിന്റെ കെ.എസ് സംഗീതയാണ് രാഹുകാലം കഴിയും വരെ ഓഫീസിൽ കയറില്ലെന്ന നിലപാടെടുത്തത്. സംഗീതയുടെ സത്യപ്രതിജ്ഞ 11. 15 ഓടെ കഴിഞ്ഞിരുന്നു. പക്ഷേ 12 മണിക്ക് രാഹുകാലം കഴിയാതെ താൻ ഓഫീസിലേക്ക് കയറില്ലെന്ന് സംഗീത കടുംപിടിത്തം പിടിച്ചു. ഇതോടെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും മുക്കാൽ മണിക്കൂറോളം ചെയർപേഴ്സനെ നഗരസഭാ ഓഫീസിൽ കാത്തുനിന്നു. 29 അംഗങ്ങളുള്ള പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫിന് 16 വോട്ടുകളും, എൽഡിഎഫിന് 11 വോട്ടുകളും ലഭിച്ചു. രണ്ട് അംഗങ്ങളുള്ള എൻഡിഎ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു.

0 Comments