വൈത്തിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി

വൈത്തിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സപ്തദിന സഹവാസ ക്യാമ്പിന് തുടക്കമായി ക്യാമ്പിന്റെ വേദിയായ ഗവണ്മെന്റ് എൽപി സ്കൂൾ ലക്കിടി  വെച്ച് കൽപ്പറ്റ ക്ലസ്റ്റർതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ  ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു. പതിനൊന്നാം വാർഡ് മെമ്പർ  രജനി രവീന്ദ്രൻ  യോഗത്തിന്റെ അധ്യക്ഷത വഹിച്ചു. എൻഎസ്എസ് ജില്ലാ കോഡിനേറ്റ ശ്യാൽ കെഎസ് മുഖ്യ പ്രഭാഷണം നടത്തി.  കൽപ്പറ്റ ക്ലസ്റ്റർ കൺവീനർ ശ്രീ സുഭാഷ് വി പി ക്യാമ്പ് സന്ദേശവും
 പ്രോഗ്രാം ഓഫീസർ രാജൻ എം സി ക്യാമ്പ് വിശദീകരണവും നടത്തി.പ്രിൻസിപ്പൽ ഇൻ ചാർജ് മുജീബ്,
 പിടിഎ പ്രസിഡന്റ് ഫൈസൽ, വൈസ് പ്രസിഡണ്ട് റഷീദ്, എസ് എം സി ചെയർമാൻ ഷാജിദ്, ആബിദ് പട്ടേരി, കനകവല്ലി എന്നിവർ സംസാരിച്ചു. എൻ എസ്‌ എസ്‌ വാളണ്ടിയർ ലീഡർ നിയ എ പി നന്ദി പ്രകാശിപ്പിച്ചു

Post a Comment

0 Comments