ബത്തേരി:കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ ജില്ലാ കൺവെൻഷൻ ബത്തേരി രാധാകൃഷ്ണൻ നഗറിൽ (വയനാട് ക്ലബ് ) വച്ചു നടന്നു. സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.സംഘടനയുടെ ജില്ലാ പ്രസിഡന്റ് പി സി ഗിരീഷ് അധ്യക്ഷത വഹിച്ച കൺവെൻഷനിൽ മുണ്ടക്കൈ ഉരുൾ പൊട്ടലിൽ പ്രിയപ്പെട്ടവരെയും സ്വന്തം വീടുകളും നഷ്ടപ്പെട്ട അംഗങ്ങൾക്കുള്ള സാമ്പത്തിക സഹായം സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റസീന അബ്‌ദുൾ ഖാദർ നിർവഹിച്ചു. സംഘടനയുടെ മുഖ്യപ്രഭാഷണം സംസ്ഥാന പ്രസിഡന്റ് തങ്കച്ചൻ അവർകൾ നിർവ്വഹിക്കുകയും സംഘടന റിപ്പോർട്ട് സംസ്ഥാന ജോയിന്റ് സെക്രട്ടറി അജികുമാർ കോട്ടയം അവതരിപ്പിച്ചു. വയനാട് ജില്ലാ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും ജില്ലാ സെക്രട്ടറി മുഹമ്മദ് ആഷിഖ് അവതരിച്ചു.
മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ എം ജി ഇന്ദ്രജിത്, സംസ്ഥാന കമ്മിറ്റി അംഗം മനോജ് കല്പറ്റ, ഗോപകുമാർ ബത്തേരി ,ബിനു കെ കെബത്തേരി, പ്രമോദ് മാനന്തവാടി, അജി കല്പറ്റ തുടങ്ങിയവരും സംസാരിച്ചു. പ്രദീപൻ ചീരാൽ നന്ദി പറഞ്ഞു.

0 Comments