തൊഴിലാളികളെ അടിമകളാക്കുന്ന ലേബർ കോഡുകൾ പിൻവലിക്കണം;അഡ്വ.എം.റഹമത്തുള്ള

 



കൽപ്പറ്റ:രാജ്യത്ത് തൊഴിലാളി ക്ഷേമമെന്നത് പഴങ്കഥയാവുകയാണെന്നും തൊഴിൽ സുരക്ഷ നഷ്ടപ്പെടുകയാണെന്നും എസ് ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹമത്തുള്ള പ്രസ്താവിച്ചു. എസ് ടിയു വയനാട് ജില്ലാ സംയുക്ത കൺവൻഷൻ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അവർ. യോഗത്തിൽ എസ് ടിയു ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.   ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ജില്ലാ എസ് ടിയു പ്രസിഡന്റ് കരീം പി.എം, പി.വി.കുഞ്ഞുമുഹമ്മദ് ,പാറക്ക മമ്മൂട്ടി, തൈതൊടി ഇബ്രാഹിം,സി.കുഞ്ഞബ്ദുള്ള, ടിം.ഹംസ ,സി.മുഹമ്മദ് ഇസ്മായിൽ,അബു ഗൂഡലായ്, എ.കെ.റഫീക്, കെ അബ്ദുറഹ്മാൻ, സി.ഫൗസി , റംല മുഹമ്മദ്അസീസ് എൻ.കെ, സി.അലവിക്കുട്ടി,ടി.സി.മൊയ്തു, പി.റജീഷലി, ബഷീർ വി.എ ,ഖാലീദ് ടി, സതീഷ് കുമാർ, ഷുക്കൂർ പഞ്ചാര,റഹമത്ത് ഗഫൂർ, ഹംസ തോട്ടുങ്ങൽ,പി.കെ.മൊയ്തീൻകുട്ടി, എന്നിവർ സംസാരിച്ചു.

ത്രിതല പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എസ് ടിയു പ്രതിനിധികൾക്ക് സ്വീകരണം നൽകി. 





Post a Comment

0 Comments