ജിമ്മി ജോർജ് അവാർഡ് എൽദോസ് പോളിന് ലഭിച്ചു. ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടന്ന ചടങ്ങിൽ അഞ്ജു ബോബി ജോർജ് എൽദോസ് പോളിന് അവാർഡ് കൈമാറി. പേരാവൂർ സെൻറ് ജോസഫ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന ദേവാലയ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേ മുറിയിൽ, കേണൽ പ്രേം വീർ സിംഗ് നാഗ്ര, വി. നൗഷാദ്, കെ. വി സതീഷ് കുമാർ, സെബാസ്റ്റ്യൻ ജോർജ്, ജോസ് ജോർജ്,സ്റ്റാൻലി ജോർജ്,തുടങ്ങിയവർ സംസാരിച്ചു.
0 Comments