'ഈ തണലിൽ ഇത്തിരി നേരം' കൊട്ടിയൂർഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സുവർണ്ണ ജൂബിലി മഹാ സംഗമം സംഘടിപ്പിച്ചു

 



കൊട്ടിയൂർ:കൊട്ടിയൂർഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 'ഈ തണലിൽ ഇത്തിരി നേരം'സുവർണ്ണ ജൂബിലി മഹാ സംഗമം സംഘടിപ്പിച്ചു.

ചടങ്ങിൽ മുൻ സ്കൂൾ മാനേജർ ഫാ.ജോർജ് മമ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു .പി.ടി.എ പ്രസിഡൻ്റ് ബോജോ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽഫാ.ജോസ് തേക്കനാടി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്‌മാസ്റ്റർ തോമസ് കുരുവിള, 1976-79 ബാച്ച് പ്രതിനിധി കെ.ടി മാത്യു, മാനന്തവാടി രൂപത ചാൻസലർ ഫാ. അനൂപ് കാളിയാനി, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം ജെയ്‌സൺ കാരയ്ക്കാട്ട് , നിയുക്ത പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ,പേരാവൂർബ്ലോക്ക് മെമ്പർ ജെയ്ഷ ബിജു,കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് നിയുക്ത പ്രസിഡൻ്റ് സിസിലി കണ്ണന്താനം , കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് റോയ് നമ്പുടാകം, കൊട്ടിയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ, ജോണി ആമക്കാട്ട്, പ്രിൻസിപ്പാൾ എം. യു തോമസ്, മുൻ ഹെഡ്‌മാസ്റ്റർ കെ.സി ദേവസ്സ്യ,ജോയ് സെബാസ്റ്റ്യൻ,മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ സന്തോഷ് മറ്റത്തിൽ ,പൂർവ്വ വിദ്യാർത്ഥി പ്രതിനിധി കെ.എ ജെയിംസ് ,സൗമ്യ സജീഷ് , ഐ ജെ എം സ്കൂൾ മുൻ മാനേജർമാരായഫാ.ചാണ്ടി പുനകാട്ട്,ഫാ.ഫ്രാൻസിസ് നെല്ലിക്കുന്നേൽ ഫാ.വിൻസെൻ്റ് താമരശ്ശേരി സ്‌കൂൾ ലീഡർ മാസ്റ്റർ ആബിദ് അബ്ദുൽ മജീദ്, പ്രോഗ്രാം കൺവീനർ തോമസ് ജേക്കബ് എന്നിവർ സംസാരിച്ചു.

തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികളുംമിഴി കലാ സാംസ്‌കാരിക വേദിയുടെ ഗാനമേളയും സ്നേഹവിരുന്നും നടന്നു

Post a Comment

0 Comments