കൊച്ചി: സംസ്ഥാനത്ത് സ്വർണവില പിടി തരാതെ മുന്നോട്ട്. പവന് 560 രൂപ വർധിച്ച് 1,02,680 രൂപയായി. ഗ്രാമിന് 70 കൂടി 12,835 രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ചേറ്റവും ഉയർന്ന വിലയാണിത്. ഓരോ ദിവസവും റെക്കോഡുകൾ ഭേദിച്ച് സ്വർണം കുതിക്കുന്ന കാഴ്ചയാണ് കാണാനാവുന്നത്.
സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1.17 ലക്ഷം രൂപയെങ്കിലും നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് 10 ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം നികുതിയും ഹോൾ മാർക്കിംഗ് ചാർജും അതിന് 18 ശതമാനം ജിഎസ്ടിയും ചേർത്തുള്ള തുകയാണിത്. ആഭരണങ്ങൾക്ക് മൂന്ന് മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി ഈടാക്കാറുള്ളത്. ആഭരണങ്ങളുടെ ഡിസൈൻ അനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും.
വിവാഹ ആവശ്യങ്ങൾക്ക് പുറമേ സുരക്ഷിത നിക്ഷേപം എന്ന നിലയിലും ആളുകൾ സ്വർണത്തെ ആശ്രയിക്കാറുണ്ട്. പ്രാദേശിക - ആഗോള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യയില്‍ സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണത്തിന്റെ വില, യുഎസ് ഡോളറിന്റെ മൂല്യം ഉൾപ്പടെ കണക്കാക്കിയാണ് സ്വര്‍ണത്തിന്റെ മൂല്യം നിശ്ചയിക്കുന്നത്.

0 Comments