പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി 12ന്

 



സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് കണ്ണൂര്‍ ആര്‍.ഐ സെന്റര്‍ മുഖേന സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള ജനുവരി 12ന് കണ്ണൂര്‍ ഗവ. വനിത ഐ.ടി.ഐ തോട്ടടയില്‍ നടക്കും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. പി ഇന്ദിര ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി മഞ്ജുഷ അധ്യക്ഷയാകും. വിവിധ സര്‍ക്കാര്‍/പൊതു/സ്വകാര്യ സ്ഥാപനങ്ങളില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ആക്ട് 1961 പ്രകാരം അപ്രന്റീസുകളെ മേളയില്‍ തെരഞ്ഞെടുക്കും. ഐ.ടി.ഐ ട്രേഡ് പാസായി ഇതുവരെ നാഷണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗ് ലഭിക്കാത്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04972704588, 9446266848

Post a Comment

0 Comments