സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് - സംഘാടക സമിതി രൂപീകരിച്ചു



പൊഴുതന : വയനാട്ടിൽ വെച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പൊഴുതന ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച്  ജനുവരി 20 ന് പൊഴുതന എച്ച്.എം. എൽ ടീ എസ്റ്റേറ്റിൽ വെച്ചാണ് മത്സരം. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും.സംഘാടക സമിതി യോഗം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. കെ. ഹനീഫ ഉത്ഘാടനം ചെയ്തു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇള കുളം സ്വാഗതം പറഞ്ഞു. പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് നാസർ കാദിരി അദ്ധ്യക്ഷത വഹിച്ചു. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ മുഖ്യാതിഥിയായി. ഭാരവാഹികൾ: നാസർ കാദിരി (ചെയർമാൻ ) സലീം കടവൻ (ജനറൽ കൺവീനർ) സുബൈർ ഇള കുളം ( ഓർഗ നൈസിംഗ് സെക്രട്ടറി)

Post a Comment

0 Comments