സുരക്ഷയ്ക്കായി റോട്ട്‌വീലർ മുതൽ ജർമൻ ഷെപേർഡ് വരെ; കൊല്ലത്ത് വാടക വീട്ടിൽ നിന്ന് 1.5 കിലോ കഞ്ചാവും ആയുധങ്ങളും പിടികൂടി

കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മെഴുവേലിയിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും 1.5 കിലോ കഞ്ചാവും പിടികൂടി. കൊല്ലം എക്സ്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ആണ് പരിശോധനയിലാണ് നടപടി.

കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടികൂടിയത്. പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.

വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപേർഡ്, ലാബ്, റോട്ട്വീലർ നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്. പ്രതി അനസിനെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments