പേരാവൂർ :സെന്റ് ജോൺസ് യൂ. പി സ്കൂൾ നവതി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബൈജു വർഗീസ് അധ്യക്ഷനായിരുന്നു.സ്കൂൾ മാനേജർ ഫാ. മാത്യു തെക്കേമുറി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥികളായ ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. ജിനു വടക്കേ മുളഞനാൽ, ഫാ. സുബിൻ ജോർജ് റാത്തപ്പള്ളി, അഡ്വക്കേറ്റ് ചെറിയാൻ ഗൂഡല്ലൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നൂറുദിൻ മുള്ളേരിക്കൽ, പഞ്ചായത്ത് മെമ്പർമാരായ ബിനോയ് വിളയാനിക്കൽ, പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനി എന്നിവർ സംസാരിച്ചു. പൂർവവിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.ഹെഡ്മാസ്റ്റർ മാത്യു ജോസഫ് സ്വാഗതം ആശംസിക്കുകയും കൺവീനർ സനിജോ ജോർജ് നന്ദിയും രേഖപ്പെടുത്തി.

0 Comments