രണ്ട് മന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചകതൊഴിലാളി യൂണിയൻ (എഐടിയുസി) ജനുവരി 17 ന് വയനാട് കളക്ട്രേറ്റിന് മുമ്പിൽ 'കുടുംബ സമരം' നടത്തും. എ. ഐ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് പി.കെ. മൂർത്തി സമരം ഉൽഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ മുഖ്യ പ്രഭാഷണം നടത്തും. പാചക തൊഴിലാളി കുടുംബാംഗങ്ങൾ കൂടി പങ്കെടുക്കുന്ന സമരത്തിൽ പ്രമുഖ നേതാക്കൾ ആശംസാപ്രസംഗങ്ങൾ നടത്തും.
സമരത്തിൻ്റെ ഭാഗമായി കല്പറ്റയിൽ നടന്ന മേഖലാ കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ ഉൽഘാടനം ചെയ്തു, കെ മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി സെലീന സന്തോഷ്, ജെസ്സി ദേവൻ, എം. സുൽഫത്ത് എന്നിവർ പ്രസംഗിച്ചു
മാനന്തവാടി മാത ഹാളിൽ നടന്ന ഉപജില്ലാ കൺവെൻഷൻ യൂണിയൻ ജില്ലാ സെകട്ടറി സെലീന സന്തോഷ് ഉൽഘാടനം ചെയ്തു. ഇ.ഡി. അന്ന അദ്ധ്യക്ഷതയായിരുന്നു. പി.കെ ഗീത, ശാന്ത, സജിത തുടങ്ങിയവർ പ്രസംഗിച്ചു.
0 Comments