സ്വർണവിലയിൽ ഇടിവ്; പവന് കുറഞ്ഞത് 200 രൂപ

 


കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 1,01,200 ആയി. ഇന്നലെ 1,01,400 രൂപയായിരുന്നു ഒരു പവന്റെ വില. ​ഗ്രാമിന് 25 രൂപ കുറഞ്ഞ് വില 12,650 ആയി.

24 കാരറ്റിന് പവന് 1,10,400 രൂപയും ​ഗ്രാമിന് 13,800 രൂപയും 18 കാരറ്റിന് പവന് 82,800 രൂപയും ​ഗ്രാമിന്10,350 രൂപയുമാണ് വില. പവന് വില കുറഞ്ഞെങ്കിലും ഒരു പവൻ വാങ്ങാൻ പണിക്കൂലിയും ജിഎസ്ടിയുമടക്കം ഒന്നേകാൽ ലക്ഷത്തോളം രൂപ നൽകേണ്ടി വരും.

ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ഡിസംബര്‍ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞ് ഒരു ലക്ഷത്തില്‍ താഴെയെത്തിയെങ്കിലും പിന്നീട് വർധിച്ചു. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്.

Post a Comment

0 Comments