സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം കൂടുന്നു; 2025 ൽ മാത്രം രോഗം ബാധിച്ചത് 201 പേർക്ക്



തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയരുന്നു. 2025 ൽ മാത്രം രോഗം ബാധിച്ചത് 201 പേർക്കാണ്. രോഗബാധിതരുടെ എണ്ണം വർധിക്കുമ്പോഴും ഉറവിടം കണ്ടെത്താൻ കഴിയാത്തതാണ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയത്. അതിനിടെ തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ ഇന്ന് മരിച്ചു.

2024 ൽ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക രോഗ ബാധിതരുടെ എണ്ണം 39 . എന്നാൽ ഈ കഴിഞ്ഞ വർഷം അത് 201 ആയി കുതിച്ചുയർന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ വർധനവുണ്ടായിട്ടുണ്ട്. 2024 ൽ മരണസംഖ്യ 9 ആയിരുന്നെങ്കിൽ 2025 ഇൽ അത് 47 ആയി ഉയർന്നു. അതായത് 2024 ലെ രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ് കഴിഞ്ഞ വർഷത്തെ മരണസംഖ്യ. പുതിയ വർഷം ആരംഭിക്കുമ്പോഴും ആശങ്ക തുടരുകയാണ്.

Post a Comment

0 Comments