സംസ്ഥാന പുരാരേഖാവകുപ്പ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കേരള ചരിത്രക്വിസ്-2025 ന്റെ മെഗാഫൈനൽ മത്സരത്തോടനുബന്ധിച്ച് പൈതൃക പഠന യാത്ര സംഘടിപ്പിച്ചു. മെഗാ ഫൈനൽ മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കാണ് പൈതൃക പഠന യാത്ര സംഘടിപ്പിച്ചത്. പുരാവസ്തു, പുരാരേഖ, മ്യൂസിയം, രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി യാത്രയുടെ ഫ്‌ളാഗ് ഓഫ് നിർവഹിച്ചു. തുടർന്ന് അറക്കൽ മ്യൂസിയം, സിഎസ്‌ഐ ഇംഗ്ലീഷ് പള്ളി, കണ്ണൂർ കോട്ട, പയ്യാമ്പലം, ഫോക് ലോർ അക്കാദമി, കൈത്തറി മ്യൂസിയം, സയൻസ് പാർക്ക് എന്നീ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചു.

0 Comments