2025 കലണ്ടർ വർഷത്തിൽ 22.55 ലക്ഷം യൂണിറ്റ് വാർഷിക ഉത്പാദനം നടത്തിയതായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കമ്പനിയുടെ എക്കാലത്തെയും റെക്കോർഡാണിത്.
മുൻ വർഷത്തേക്കാൾ 9.3 ശതമാനം വളർച്ച കൈവരിച്ചു. 2024 ൽ 20.63 യൂണിറ്റുകളായിരുന്നു കമ്പനിയുടെ നേട്ടം. ആഭ്യന്തര വിൽപ്പന, കയറ്റുമതി, ഒഇഎം വിതരണങ്ങൾ എന്നിവ ഉൾപ്പെടെയാണ് ഈ കണക്കെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഹിസാഷി ടകേച്ചി പറഞ്ഞു.
ഫ്രോങ്ക്സ്, ബലേനോ, സ്വിഫ്റ്റ് ഡിസയർ, എർട്ടിഗ എന്നിവയാണ് വിറ്റഴിഞ്ഞതിൽ മുൻനിരയിൽ.

0 Comments