2026-27 സംസ്ഥാന ബജറ്റില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ 22 കോടി 25 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ക്ക് തുക അനുവദിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍, ബേബി ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന് രണ്ട് കോടി രൂപ ലഭിക്കും. നടാലില്‍ ഫോട്ടോഗ്രാഫി മ്യൂസിയത്തിന് രണ്ട് കോടി രൂപ, താവക്കര യൂണിവേഴ്‌സിറ്റി റെയില്‍വേ ലൈന്‍ ഡ്രൈനേജ് നാല് കോടി 25 ലക്ഷം, ആറ്റടപ്പ സ്റ്റേഡിയം സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന് രണ്ട് കോടി, ഏച്ചൂര്‍ ബേങ്ക് പള്ളി പ്പൊയില്‍ റോഡ് രണ്ട് കോടി രൂപ അനുവദിച്ചു.
കണ്ണൂര്‍ എന്‍ജിഒ ബാച്ചിലര്‍ ക്വാര്‍ട്ടേഴ്‌സ്, ജെന്‍ഡര്‍ പാര്‍ക്ക് കാഞ്ഞിരോട്, കണ്ണൂര്‍ ഗസ്റ്റ് ഹൗസ് പാര്‍ക്ക്, കണ്ണൂര്‍ തെക്കി ബസാര്‍ സൗന്ദര്യവല്‍ക്കരണം, പടന്നത്തോട് സംരക്ഷണം, എടക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടം എന്നിവയ്ക്ക് ഒരു കോടി രൂപ വീതം അനുവദിക്കും.
ഹാജി മൊട്ട മാച്ചേരി റോഡ്, ആനയിടുക്ക് റെയില്‍വേ ഗേറ്റ് സിറ്റി റോഡ്, കുറുവ വായനശാല കടലായി നട റോഡ്, മാപ്പിള ബേ മൈതാന പള്ളി വാക്ക് വേ എന്നിവയുടെ പ്രവൃത്തിക്കും ഒരു കോടി വീതം വകയിരുത്തി.

0 Comments