വർഷങ്ങളായി കേളകത്ത് ഭീഷണിയായി നിലനിന്നിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ്‌ നീക്കം ചെയ്തു

 

കേളകം:വർഷങ്ങളായി കേളകത്ത് ഭീഷണിയായി നിലനിന്നിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ്‌ നീക്കം ചെയ്തു.  പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി ജോസഫിൻറെ നേതൃത്വത്തിലാണ് കേളകം പഞ്ചായത്ത്   ഓഫീസിന് പുറകുവശത്തുണ്ടായിരുന്ന മാലിന്യ സംസ്‌കരണ പ്ലാന്റ് നീക്കം ചെയ്തത്.തുരുമ്പെടുത്തു ദ്രവിച്ച് ഉപയോഗ ശൂന്യമായി ഏതുനിമിഷവും തകർന്നുവീഴാം  എന്ന നിലയിൽ  അപകട ഭീഷണിയായി ഈ പ്ലാന്റ് നിലനിൽക്കുവാൻ തുടങ്ങിട്ട് വർഷങ്ങൾ ഏറെയായി. കേളകം പഞ്ചായത്തിലെ പുതിയ ഭരണസമിതിയുടെ സമഗ്ര വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പ്ലാന്റ് നീക്കം ചെയ്തത്.

 


Post a Comment

0 Comments